Thursday, May 2, 2024
-Advertisements-
ENTERTAINMENTCinemaമൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ മാനഷ്ടകേസ് ; യൂട്യൂബർ ചെകുത്താന് വക്കീൽ നോട്ടീസ് അയച്ച് ചലച്ചിത്ര...

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ മാനഷ്ടകേസ് ; യൂട്യൂബർ ചെകുത്താന് വക്കീൽ നോട്ടീസ് അയച്ച് ചലച്ചിത്ര താരം ബാല

chanakya news
-Advertisements-

കൊച്ചി : യൂട്യൂബർ ചെകുത്താനെതിരെ (അജു അലക്സ്)വക്കീൽ നോട്ടീസ് അയച്ച് ചലച്ചിത്ര താരം ബാല. വീട്ടിൽ കയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്. മാപ്പ് പറയാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ബാലയയെ അപമാനിക്കുന്ന തരത്തിൽ യുട്യൂബ് വീഡിയോ ചെയ്ത ചുകുത്താന്റെ ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസം ബാല ചെന്നിരുന്നു. എന്നാൽ ബാല ഫ്ലാറ്റിൽ കയറി ആക്രമണം നടത്തിയെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ചെകുത്താൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് ബാലയുടെ വീട്ടിലെത്തി ബാലയുടെ മൊഴിയെടുക്കുകയും ചെയ്തു.

അതേസമയം തന്നെ കുറിച്ചുള്ള വീഡിയോയുടെ കാര്യം സംസാരിക്കാനാണ് ചെകുത്താന്റെ ഫ്ലാറ്റിൽ പോയതെന്നും കാര്യങ്ങൾ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ മാനഷ്ട്ട കേസുമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം ബാല വ്യക്തമാക്കിയിരുന്നു.

English Summary : bala chekuthan issue latest

-Advertisements-