Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaഎനിക്കെതിരെ പോക്സോ കേസ് കൊടുത്തു, മകളെ വളർത്തുന്നത് സംസ്കാരവും തറവാടിത്തവും ഇല്ലാതെ ; അമൃത സുരേഷിനെതിരെ...

എനിക്കെതിരെ പോക്സോ കേസ് കൊടുത്തു, മകളെ വളർത്തുന്നത് സംസ്കാരവും തറവാടിത്തവും ഇല്ലാതെ ; അമൃത സുരേഷിനെതിരെ ഗുരുതര ആരോപങ്ങളുമായി നടൻ ബാല

chanakya news
-Advertisements-

മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ ഗുരുതര ആരോപങ്ങളുമായി നടൻ ബാല രംഗത്ത്. മകളെ പീഡിപ്പിച്ചെന്ന് പറഞ്ഞ് അമൃത തനിക്കെതിരെ പോക്സോ കേസ് കൊടുത്തിരുന്നതായും മകളെ സംസ്കാരവും തറവാടിത്തവും ഇല്ലാതെയാണ് വളർത്തുന്നതെന്നും ബാല ആരോപിച്ചു.

കോടതി വിധി പ്രകാരം എല്ലാ വിശേഷ ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചയും കുട്ടി തനിക്കൊപ്പമായിരിക്കണം. എന്നാൽ അമൃത മകളെ തന്നെ കാണിക്കുന്നില്ല. മകളെ കാണിക്കാതിരിക്കാൻ മാത്രം എന്ത് പാപമാണ് താൻ ചെയ്‌തെന്നും ബാല ചോദിക്കുന്നു. ഓരോ തവണയും അവരെവിളിച്ച് ഭിക്ഷ യാചിക്കുന്നത് പോലെയാണ് താൻ യാചിക്കുന്നത് കോടതി ഉത്തരവിന് ഒരു വിലയും ഇല്ലേ എന്നും ബാല ചോദിക്കുന്നു.

തന്റെ ജന്മദിനത്തിൽ മകൾ വിളിച്ച് വിഷ് ചെയ്‌താൽ പോലും തനിക്ക് സന്തോഷമാകും അതിൽ അവർക്ക് എന്താണ് നഷ്ടപ്പെടാൻ പോകുന്നത്. ആര് വർഷം കോടതി കയറിയിറങ്ങിയാണ് വിധി നേടിയത്. എന്നെ കാണിച്ചാൽ എന്റെ സ്നേഹം കണ്ട് കുട്ടി എന്റെ കൂടെ വരുമെന്ന് ഭയന്നാണ് കുട്ടിയെ തന്നെ കാണിക്കാത്തതെന്നും ബാല പറയുന്നു.

English Summary : actor bala about amritha suresh

-Advertisements-