Thursday, May 2, 2024
-Advertisements-
KERALA NEWSസീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശിനി തസ്‌ലീന (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ആനപ്പാറ ആശുപത്രിക്ക് സമീപത്ത്‌വെച്ചാണ് അപകടമുണ്ടായത്.

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന തസ്‌ലീനയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തസ്‌ലീനയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : bike accident kozhikode

-Advertisements-