Tuesday, May 14, 2024
-Advertisements-
KERALA NEWSകളമശ്ശേരി സ്‌ഫോടനം ; വിദ്വേഷ പ്രചരിപ്പിച്ചെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരേയും, സുജയ പാർവതിക്കെതിരെയും പോലീസ് കേസെടുത്തു

കളമശ്ശേരി സ്‌ഫോടനം ; വിദ്വേഷ പ്രചരിപ്പിച്ചെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരേയും, സുജയ പാർവതിക്കെതിരെയും പോലീസ് കേസെടുത്തു

chanakya news
-Advertisements-

കൊച്ചി : കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരേയും മാധ്യമ പ്രവർത്തക സുജയ പാർവതിക്കെതിരെയും പോലീസ് കേസെടുത്തു. കളമശ്ശേരി സ്വദേശി യാസീൻ അറഫാത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസാണ് കേസെടുത്തത്. 153,154 A വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

റിപ്പോർട്ടർ ചാനലും മാധ്യമ പ്രവർത്തകയായ സുജയ പാർവ്വതിയും ചേർന്ന് വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് യാസീൻ നൽകിയ പരാതിയിൽ പറയുന്നത്. കളമശ്ശേരി സ്ഫോടനം നടന്നതിന് പിന്നാലെ പലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇ മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ജനം ടിവിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജനം ടിവിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

English Summary : case against reporter channel and sujaya parvathy

-Advertisements-