Sunday, April 28, 2024
-Advertisements-
KERALA NEWSസുജയ പാർവ്വതിയെ 24 ന്യൂസിൽ തിരിച്ചെടുത്തു, ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

സുജയ പാർവ്വതിയെ 24 ന്യൂസിൽ തിരിച്ചെടുത്തു, ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

chanakya news
-Advertisements-

കൊച്ചി : സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസിൽ നിന്നും സസ്‌പെൻഡ് ചെയ്ത സുജയാ പാർവ്വതിയെ തിരിച്ചെടുത്തു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തതിന് പിന്നാലെ 24 ന്യൂസിൽ നിന്നും സുജയ പാർവ്വതിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

അതേസമയം സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനലിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ നേരിട്ട് ഇടപെടുകയും. സുജയ പാർവതിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ നിലപാടിന്റെ പേരിൽ ജോലി നിഷേധിച്ച 24 ന്യൂസിൽ വീണ്ടും ജോലി ചെയ്യാൻ സുജയ പാർവ്വതി തയ്യാറല്ലെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Sujaya Parvathy is back in 24 News

അതേസമയം ബുധനാഴ്ച വൈകിട്ട് കൊച്ചിയിൽ നടക്കുന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന സുജയ പാർവ്വതി 24 ന്യൂസിൽ നിന്നും രാജി വെക്കുന്നതായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സസ്പെൻഡ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സുജയ പാർവ്വതിയെ ചാനലിൽ തിരിച്ചെടുത്തിരിക്കുന്നത്.

English Summary : sujaya parvathy is back in 24 news

-Advertisements-