Friday, May 3, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലപ്പുറത്ത് ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു

chanakya news
-Advertisements-

മലപ്പുറം: നിലമ്പൂർ ഇടിവണ്ണയിൽ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശികളായ ബാബു–നസീമ ദമ്പതികളുടെ മക്കൾ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. പുഴയിൽ മുങ്ങിയ കുട്ടികളെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : chaliyar river brothers dies today

-Advertisements-