Thursday, May 2, 2024
-Advertisements-
KERALA NEWSപെട്ടെന്ന് പ്രശസ്ഥരാവാൻ വേണ്ടി ചെയ്തതാണെന്ന് സൈനികന്റെ സുഹൃത്ത് ; സൈനികന്റെ മുതുകിൽ പിഎഫ്ഐ എന്ന് ചാപ്പ...

പെട്ടെന്ന് പ്രശസ്ഥരാവാൻ വേണ്ടി ചെയ്തതാണെന്ന് സൈനികന്റെ സുഹൃത്ത് ; സൈനികന്റെ മുതുകിൽ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമാണെന്ന് പോലീസ്

chanakya news
-Advertisements-

കൊല്ലം : സൈനികന്റെ പുറത്ത് പിഎഫ്ഐ എന്നെഴുതിയ പരാതി വ്യാജമാണെന്ന് പോലീസ്. അവധിക്ക് നാട്ടിലെത്തിയ ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. രാജസ്ഥാനിൽ സൈനീക സേവനമനുഷ്ഠിക്കുന്ന ആളാണ് ഷൈൻ.

പ്രശസ്തിക്ക് വേണ്ടിയാണ് ഷൈനും സുഹൃത്തും ചേർന്ന് വ്യാജ പരാതി നൽകിയതെന്ന് സുഹൃത്ത് ജോഷി പോലീസിന് മൊഴി നൽകി. മുതുകിൽ പിഎഫ്ഐ എന്ന് എഴുതാനുപയോഗിച്ച പെയിന്റും ബ്രഷും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊല്ലം കടയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രി താൻ ആക്രമിക്കപെട്ടതായി സൈനികനായ ഷൈൻ പരാതി നൽകുകയായിരുന്നു. പായ്ക്കിങ് ടേപ്പ് ഉപയോഗിച്ച് കൈയ്യും,വായയും ബന്ധിച്ചു. തുടർന്ന് മർദിക്കുകയും മുതുകിൽ പച്ച പെയിന്റ് ഉപയോഗിച്ച് പിഎഫ്ഐ എന്നെഴുതി എന്നായിരുന്നു സൈനികൻ പരാതി നൽകിയത്. ഇയാളുടെ ഷർട്ട് വലിച്ച് കീറിയ നിലയിലായിരുന്നു. ആരാണ് മർദിച്ചതെന്ന് അറിയില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ പോലീസിന് സംശയം തോന്നിയതോടെ സൈനികനേയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ സൈനികന്റെ സുഹൃത്ത് ജോഷി പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്ന് മൊഴി നൽകുകയായിരുന്നു.

English Summary : complaint that pfi was stamped on the soldiers body in kollam is false

-Advertisements-