Thursday, May 2, 2024
-Advertisements-
KERALA NEWSകുട്ടിയെ തട്ടികൊണ്ട് പോയ സംഘത്തിൽ നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതിയുണ്ടെന്ന് സൂചന, നിർണായക വിവരങ്ങൾ...

കുട്ടിയെ തട്ടികൊണ്ട് പോയ സംഘത്തിൽ നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതിയുണ്ടെന്ന് സൂചന, നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയ സംഘത്തിലെ യുവതി നഴ്‌സിംഗ് കെയർടേക്കർ ആണെന്ന് സംശയം.നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതിയാണ് സംഘത്തിലെ യുവതിയെന്ന് പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ട രേഖ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

അതേസമയം സംഘത്തിന് കാർ വാടകയ്ക്ക് നൽകിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കര സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നേഴ്‌സിംഗ് തട്ടിപ്പിന്റെ വിരോധം തീർക്കുന്നതിനായാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നാണ് പോലീസ് സംശയിക്കുന്നത്. നഴ്‌സിംഗ് റിക്രൂട്ടുമായി ബന്ധപ്പെട്ടും സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിന്റെ ഫോണും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

English Summary : kollam kidnap case

-Advertisements-