Thursday, May 2, 2024
-Advertisements-
KERALA NEWSIdukki Newsരാവിലെ ബാങ്കിലെത്തി ദീപു വീണ്ടും വീട്ടിലേക്ക് പോകുകയായിരുന്നു ; നെടുംകണ്ടത്ത് സകരണ ബാങ്ക് മാനേജരെ...

രാവിലെ ബാങ്കിലെത്തി ദീപു വീണ്ടും വീട്ടിലേക്ക് പോകുകയായിരുന്നു ; നെടുംകണ്ടത്ത് സകരണ ബാങ്ക് മാനേജരെ വീട്ടിലെ കിടപ്പ് മുറിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ഇടുക്കി : നെടുംകണ്ടത്ത് സകരണ ബാങ്ക് മാനേജരെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുംങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജറായ ദീപു സുകുമാരൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിവ് പോലെ ബാങ്കിലെത്തിയ ദീപു പിന്നീട് വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

പ്രഭാത ഭക്ഷണം കഴിക്കാനായി ബാങ്കിൽ നിന്നും എത്തിയ ദീപു ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് ഭാര്യ മുറി പരിശോധിച്ചപ്പോഴാണ് ദീപുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നെടുംങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി, ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

English Summary : cooperative bank manager hanged in idukki

-Advertisements-