Friday, May 3, 2024
-Advertisements-
KERALA NEWSIdukki Newsമദ്യപിച്ച് ബോധം നഷ്ടപ്പെട്ട് കിടന്ന പെൺകുട്ടിയെ ആഷിക് പീ,ഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു ; മദ്യം നൽകി...

മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് കിടന്ന പെൺകുട്ടിയെ ആഷിക് പീ,ഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു ; മദ്യം നൽകി പെൺകുട്ടിയെ പീ,ഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : കട്ടപ്പന നെടുങ്കണ്ടം സ്വദേശിനിയായ പതിനേഴുകാരിയെ മദ്യം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ ആഷിക് (23) സുഹൃത്ത് അനേഷ് (21) പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥി എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ സുഹൃത്തായ ആഷികും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നതിനിടെ പെൺകുട്ടിയെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്കും മദ്യം നൽകി. മദ്യം കഴിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന പെൺകുട്ടിയെ ആഷിക് ലൈംഗീക പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. മദ്യപിച്ചതിന് ശേഷം അനേഷും പ്ലസ് വൺ വിദ്യാർത്ഥിയും വീട്ടിലേക്ക് മടങ്ങിയിരുന്നു.

പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഫോണിലേക്ക് വന്ന നമ്പറിൽ സഹോദരൻ തിരിച്ച് വിളിച്ചപ്പോൾ പെൺകുട്ടി ആഷികിനൊപ്പം ഉണ്ടാകുമെന്ന് പറയുകയായിരുന്നു. തുടർന്ന് മറ്റൊരു സുഹൃത്ത് ആഷികിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പെൺകുട്ടി മദ്യപിച്ച് ബോധരഹിതയായി കിടക്കുകയാണെന്നും വീട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ആഷിക് സുഹൃത്തിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് സുഹൃത്ത് ബൈക്കുമായെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തി വീട്ടിൽ എത്തിക്കുകയും വീട്ടുകാരെ വിവരമറിയിച്ച് മടങ്ങുകയുമായിരുന്നു. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : three arrested in case of rape of 17 year old girl in idukki

-Advertisements-