Thursday, May 2, 2024
-Advertisements-
KERALA NEWSഗോവയിലെ കാസിനോവ, മണിക്കൂറിൽ ലക്ഷങ്ങൾ, യുവതിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

ഗോവയിലെ കാസിനോവ, മണിക്കൂറിൽ ലക്ഷങ്ങൾ, യുവതിയുടെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ആളുകളെ ചേർത്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി റംലത്ത് (24) എന്നിവരെയാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയിലുള്ള ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് ലക്ഷങ്ങൾ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൂതാട്ടത്തിൽ വാൻ ലാഭം വാഗ്ദാനം ചെയ്ത് ആയിരത്തിലധികം പേരിൽ നിന്നായി ലക്ഷങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. ഇതിനായി നിരവധി വാട്സാപ്പ് ഗ്രൂപ്പുകളും പ്രതികൾ ക്രിയേറ്റ് ചെയ്തിരുന്നു.

മങ്കട വടക്കാങ്കര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. വിഐപി ഇൻവെസ്റ്മെന്റ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പരാതിക്കാരിയായ യുവതിയെ ആഡ് ചെയ്യുകയും ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറിൽ രണ്ടിരട്ടി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ നിർമിച്ച് പണം തട്ടിയതായി കണ്ടെത്തി. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കാനാണ് ഇവർ ചെലവഴിച്ചിരുന്നത്.

English Summary : couple was arrested on the woman’s complaint

-Advertisements-