കോട്ടയം : ചങ്ങനാശ്ശേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ചങ്ങനാശ്ശേരി എസി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കനാലിലെ പോള ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചു.
English Summary : dead body of the youth was found in changanassery