Advertisements

പിന്നലെ വന്ന കോൺക്രീറ്റ് മിക്സർ ലോറി യുവാവിന്റെ തലയിലൂടെ കയറിയിറങ്ങി ; കോഴിക്കോട് വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

Advertisements
newjob

കോഴിക്കോട് : പന്തീരാങ്കാവ് രാമനാട്ടുകാരയിലുണ്ടായ വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഹുസൈൻ (32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഫുഡ് ഡെലിവറി ചെയ്യാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Advertisements

യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയും പിന്നലെ വന്ന കോൺക്രീറ്റ് മിക്സർ ലോറി യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. അപകടത്തിൽപെട്ട ഹുസൈൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പത്ത് ദിവസം മുൻപ് ഹുസൈന്റെ ഭാര്യ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയിരുന്നു അതിന്റെ സന്തോഷത്തിലായിരുന്നു ഹുസൈൻ.

English Summary : Delivery boy dies in Kozhikode bike accident

Advertisements

- Advertisement -
Latest news
POPPULAR NEWS