Friday, May 17, 2024
-Advertisements-
KERALA NEWSപതിനഞ്ച് വർഷമായി ജോലി ചെയ്തുവരികയായിരുന്നു ; ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു, മൃഗശാലവകുപ്പ് താൽക്കാലിക...

പതിനഞ്ച് വർഷമായി ജോലി ചെയ്തുവരികയായിരുന്നു ; ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു, മൃഗശാലവകുപ്പ് താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

chanakya news
-Advertisements-

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗശാലവകുപ്പ് താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. പുതുപ്പള്ളി സ്വദേശിനി സതിയമ്മയെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയെ കുറിച്ച് സതിയമ്മ നല്ലത് പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടിയെ കുറിച്ച് സതിയമ്മ പറഞ്ഞ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ഇവർക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു. പതിനഞ്ച് വർഷത്തോളമായി സതിയമ്മ ചെയ്യുന്ന ജോലിയാണ് ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് പിന്നാലെ നഷ്ടമായത്. ഉമ്മൻ ചാണ്ടി ചെയ്ത നല്ല കാര്യങ്ങൾ മാത്രമാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്ന് സതിയമ്മ പറയുന്നു.

തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്‌തെന്നും മുഖ്യമന്ത്രിയായിരിക്കെ മകളുടെ വിവാഹത്തിൽ പങ്കെടുത്തെന്നും അതിനാൽ ഇത്തവണ തന്റെ വോട്ട് ചാണ്ടി ഉമ്മനാണെന്ന് സതിയമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ഈ വീഡിയോ ചാനൽ സംപ്രേക്ഷണം ചെയ്തത്. തിങ്കളാഴ്ച ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയായിരുന്നു.

English Summary : Employee who praised Oommen Chandy was dismissed from job

-Advertisements-