Thursday, May 2, 2024
-Advertisements-
KERALA NEWSവ്യാജ രേഖകൾ നിർമ്മിച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ച്, നിയമന ഉത്തരവിൽ കളക്ടറുടെ ഒപ്പിന് പകരം...

വ്യാജ രേഖകൾ നിർമ്മിച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ച്, നിയമന ഉത്തരവിൽ കളക്ടറുടെ ഒപ്പിന് പകരം മറ്റാരുടെയോ ഒപ്പിട്ടു ; വ്യാജ രേഖയുണ്ടാക്കി ജോലിക്ക് കയറാനെത്തിയ രാഖിയെ കുടുക്കിയത് തഹസിൽദാരുടെ സംശയം

chanakya news
-Advertisements-

കൊല്ലം : കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വ്യാജ രേഖയുമായി ജോലിക്ക് കയറാനെത്തി അറസ്റ്റിലായ യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് എഴുകോൺ സ്വദേശിനിയായ രാഖി റാങ്ക് ലിസ്റ്റും അഡ്വൈസ് മെമ്മോയും ഉൾപ്പടെയുള്ള വ്യാജ രേഖകളുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽഡി ക്ലർക്ക് ആയി ജോലിക്ക് കയറാനെത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ താലൂക്ക് ഓഫീസർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് അറസ്റ്റിലാകുകയുമായിരുന്നു.

അതേസമയം മൊബൈൽ ഫോൺ ഉപയോഗിച്ചാണ് രാഖി വ്യാജ രേഖകൾ നിർമ്മിച്ചതെന്ന് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ റവന്യു വകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടർ ആണ് ഒപ്പിടുന്നത്. ഇതറിയാതെ രാഖി നിർമ്മിച്ച വ്യാജ രേഖയിൽ റവന്യു ഓഫീർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പായിരുന്നു ഉണ്ടായിരുന്നത്.

കളക്ടറുടെ ഒപ്പിന് പകരം മറ്റൊരു ഒപ്പ് കണ്ടതോടെയാണ് താലൂക്ക് ഓഫീസ് അധികൃതർക്ക് സംശയം തോന്നി വിവരം പോലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പിഎസ്എസ്സിയുടെ നിയമന ഉത്തരവ് ഉൾപ്പടെയുള്ള രേഖകൾ മൊബൈൽ ഉപയോഗിച്ചാണ് രാഖി നിർമ്മിച്ചത്. റയിൽവേ ഉദ്യോഗസ്ഥനാണ് രാഖിയുടെ ഭർത്താവ്. രാഖിയെ പിഎസ്‌സി ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ചതിന് പിന്നാലെ ഭർത്താവാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

English Summary : fake document case rakhi updates

-Advertisements-