Friday, May 17, 2024
-Advertisements-
KERALA NEWSസ്കൂളിൽ നിന്നും ബിരിയാണി കഴിച്ച വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

സ്കൂളിൽ നിന്നും ബിരിയാണി കഴിച്ച വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

chanakya news
-Advertisements-

പത്തനംതിട്ട : സ്‌കൂൾ വാർഷികത്തോടനുമ്പന്ധിച്ച് നടത്തിയ പരിപാടിയിൽ വിളമ്പിയ ബിരിയാണി കഴിച്ച് സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ. ചന്ദനപ്പള്ളി റോസ് ഡെയ്ൽ സ്കൂളിൽ വിളമ്പിയ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്നും കൊണ്ടുവന്ന ചിക്കൻ ബിരിയാണി കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം രാവിലെ പതിനൊന്ന് മണിക്ക് സ്‌കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് വിതരണം ചെയ്തത് വൈകിട്ട് ആറുമണിക്കാണെന്ന് ഹോട്ടലുടമ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടന്നത്.

കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നെത്തിച്ച ചിക്കൻ ബിരിയാണി കഴിച്ചതാണ് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിലിരുത്തൽ, ബിരിയാണി കഴിച്ച ദിവസം ആർക്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ചയാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് പത്തനംതിട്ടയിലെ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.

English Summary : food poisoning at rosedale school chandanapally

-Advertisements-