Friday, May 3, 2024
-Advertisements-
KERALA NEWSKannur Newsമാസങ്ങൾക്ക് മുൻപ് നടന്ന പീഡനം പുറത്തറിഞ്ഞത് സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ ; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

മാസങ്ങൾക്ക് മുൻപ് നടന്ന പീഡനം പുറത്തറിഞ്ഞത് സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ ; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ക്ഷേത്രം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം സ്വദേശിയും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മധുസൂധനൻ (43) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്.

മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസങ്ങൾക്ക് മുൻപ് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെ പെൺകുട്ടി പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

അതേസമയം പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോയി. പീഡന പരാതി പുറത്ത് വന്നതോടെ മധുസൂധനെ പാർട്ടിയുടെ ചുമതലകളിൽ നിന്നും മാറ്റി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ പോക്സോ കേസ് ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

English Summary : former cpm branch secretary arrested for molesting minor girl

-Advertisements-