Friday, May 3, 2024
-Advertisements-
KERALA NEWSമദ്യം കഴിച്ച് ബോധം നഷ്ടപെട്ട യുവതിയുടെ നഗ്ന ദൃശ്യം പകർത്തി ; പ്രവാസി യുവതിയെ ഹോട്ടലിൽ...

മദ്യം കഴിച്ച് ബോധം നഷ്ടപെട്ട യുവതിയുടെ നഗ്ന ദൃശ്യം പകർത്തി ; പ്രവാസി യുവതിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു, നഗ്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഹോട്ടലിൽ നടന്ന സംഭവം യുവതി അറിഞ്ഞത്

chanakya news
-Advertisements-

പത്തനംതിട്ട : പ്രവാസി യുവതിയെ സഹൃദം നടിച്ച് ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനു, ഇയാളുടെ സുഹൃത്ത് ഉമേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. തിരുവല്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത്‌വെച്ചാണ് പ്രതികളിലൊരാളായ ബിനു യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് നാട്ടിലെത്തിയ ബിനു തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻന്റിന് സമീപത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

ഹോട്ടലിലെത്തിയ യുവതിക്ക് ബിനു മദ്യം നൽകി. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ബിനുവിന്റെ സുഹൃത്തായ ഉമേഷ് ഹോട്ടൽ മുറിയിലെത്തി. മദ്യപിച്ച് ബോധം നഷ്ടപെട്ട യുവതിയുടെ വസ്ത്രങ്ങൾ ഇരുവരും ചേർന്ന് അഴിച്ച് മാറ്റുകയും മൊബൈലിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു.

ദിവസങ്ങൾക്ക് മുൻപ് തന്റെ നഗ്ന ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിക്കുന്നതായി യുവതിയുടെ സുഹൃത്ത് യുവതിയെ അറിയിക്കുകയായിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലും അശ്ലീല സൈറ്റുകളിലും പ്രചരിച്ച ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്റെതാണെന്നും ഹോട്ടലിൽ നിന്നും പകർത്തിയതാണെന്ന് മനസിലാക്കിയ യുവതി. ബിനുവിനോട് ചോദിച്ചപ്പോൾ അബദ്ധത്തിൽ ലീക്കായതാണെന്നായിരുന്നു മറുപടി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികളായ രണ്ടുപേരും വിദേശത്തേക്ക് കടന്നതായി സൂചന. വിശ്വാസ വഞ്ചന,ലൈംഗീക പീഡനം,അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

English Summary : woman molestated in hotel thiruvalla

-Advertisements-