Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsപഞ്ചായത്ത് വനിതാ അംഗം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ ഭാഗം പിടിച്ച് ഞെരിച്ചതായി പരാതി

പഞ്ചായത്ത് വനിതാ അംഗം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ ഭാഗം പിടിച്ച് ഞെരിച്ചതായി പരാതി

chanakya news
-Advertisements-

കാസർഗോഡ് : ജലനിധി അവലോകന യോഗത്തിനിടെയുണ്ടായ തർക്കത്തിനിടയിൽ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ ഭാഗം പിടിച്ച് ഞെരിച്ചതായി പരാതി. ഈസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ആണ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി മാണി,ഫിലോമിന ജോണി,സിന്ധു ടോമി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ അവലോകനം നടക്കുന്നതിനിടെ തർക്കമുണ്ടാവുമായും തർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

സംഘർഷം നടക്കുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ജെയിംസിനെ പിടിച്ച് തള്ളി. മേഴ്‌സി മാണിയും,ഫിലോമിന ജോണിയും ചേർന്ന് ജെയിംസിനെ കടന്ന് പിടിക്കുകയും സിന്ധു ടോമി ജെയിംസിന്റെ സ്വകാര്യ ഭാഗം പിടിച്ച് ഞെരിക്കുകയുമായിരുന്നു. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് സിന്ധു ടോമി നൽകിയ പരാതിയിൽ ജെയിംസിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

English Summary : former panchayat presidents private parts grabbed by female panchayat member

-Advertisements-