Friday, May 17, 2024
-Advertisements-
KERALA NEWSവിജനമായ സ്ഥലത്ത് ഓട്ടോ നിർത്തിയതിന് ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു ; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക്...

വിജനമായ സ്ഥലത്ത് ഓട്ടോ നിർത്തിയതിന് ശേഷം പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു ; നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട : തിരുവല്ലയിൽ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് നടപടി. തിരുവല്ല സ്വദേശി വർഗീസ് (67) ആണ് അറസ്റ്റിലായത്. പെൺകുട്ടി സ്ഥിരമായി ഇയാളുടെ ഓട്ടോയിലാണ് സ്കൂളിലേക്ക് പോയിരുന്നത്.

സ്കൂൾ കഴിഞ്ഞ് ഓട്ടോയിൽ മടങ്ങുന്നതിനിടെയാണ് ഒൻപത് വയസുകാരിയോട് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയത്. മറ്റ് കുട്ടികളെ വീടുകളിൽ ഇറക്കിയതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വിജനമായ വഴിയിൽ ഓട്ടോ നിർത്തിയിയതിന് ശേഷം വിദ്യാർത്ഥിനിയുടെ ശരീരത്തിൽ പിടിക്കുകയും മറ്റും ചെയ്യുകയായിരുന്നു.

സംഭവം നാട്ടുകാരിൽ ഒരാൾ കാണുകയും പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അമ്മ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : girl sexually assaulted auto driver arrested

-Advertisements-