Tuesday, May 21, 2024
-Advertisements-
ENTERTAINMENTCinemaഒരു ദിവസം മേക്കപ്പ് മാൻ ഒരു സാധനം എടുത്ത് കൈയിൽ തന്നു, അതെവിടെ വെയ്ക്കണം എന്ന്...

ഒരു ദിവസം മേക്കപ്പ് മാൻ ഒരു സാധനം എടുത്ത് കൈയിൽ തന്നു, അതെവിടെ വെയ്ക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു ; ചലച്ചിത്ര താരം ഹണി റോസ് പറയുന്നു

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. സിനിമ നടി എന്നതിലുപരി ഉദ്‌ഘാടന വേദികളിലെ മിന്നും താരമായാണ് ഹണി റോസ് കൂടുതൽ ശ്രദ്ധയാകർഷിച്ചത്. ഹണി റോസിന്റെ ഉദ്‌ഘാടന ചടങ്ങുകൾ സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ഹണി റോസ് ധരിക്കുന്ന വസ്ത്രങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും താരം അതൊന്നും കാര്യമാക്കാറില്ല. വിനയൻ സംവിധാനം ചെയ്ത മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.

മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ റേച്ചൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെ വിമർശിച്ചവർക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹണി റോസ്. താൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടുണ്ടോ എന്നാണ് പലരും സംശയം ചോദിക്കുന്നത്. അവരോടായി ഞാൻ പറയുന്നു എന്റെ സൗന്ദര്യം ജന്മനാ ഉള്ളതാണ് ഒരുതരത്തിലുള്ള കൃത്രിമവും താൻ കാണിച്ചിട്ടില്ല.

സിനിമയിൽ വരുന്ന സമയത്ത് മേക്കപ്പ് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം മേക്കപ്പ് മാൻ തന്റെ കൈയിൽ ഒരു സാധനം തന്നു. അത് എവിടെ വെയ്ക്കണം എന്ന് പോലും അന്ന് തനിക്ക് അറിയില്ലായിരുന്നു. അപ്ലെ ചെയ്തോളു എന്ന് പറഞ്ഞ് അയാൾ തന്നത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു. ഞാൻ മൂക്കിൽ വെക്കാനാണെന്നാണ് ആദ്യം കരുതിയതെന്നും ഹണി റോസ് പറയുന്നു.

English Summary : honey rose about makeup

-Advertisements-