Wednesday, May 1, 2024
-Advertisements-
KERALA NEWSIdukki Newsവീഴുന്നതിനിടെ മുറ്റത്തെ കോൺഗ്രീറ്റിൽ തലയിടിച്ച് പരിക്കേൽക്കുകയായിരുന്നു ; ടെറസിലെ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കുന്നതിനിടെ താഴെ വീണ്...

വീഴുന്നതിനിടെ മുറ്റത്തെ കോൺഗ്രീറ്റിൽ തലയിടിച്ച് പരിക്കേൽക്കുകയായിരുന്നു ; ടെറസിലെ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കുന്നതിനിടെ താഴെ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

ഇടുക്കി : ചെറുതോണി കഞ്ഞിക്കുഴിയിൽ വീടിന്റെ ടെറസിൽ നിന്നും വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി സ്വദേശി എംസി മാത്യുസിന്റെ ഭാര്യ സിനി മാത്യു (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.

സിനി മാത്യു വീടിന്റെ ടെറസിൽ പച്ചക്കറി കൃഷി നടത്തിയിരുന്നു. അതിന് വെള്ളമൊഴിക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. വീഴുന്നതിനിടെ മുറ്റത്തെ കോൺഗ്രീറ്റ് തറയിൽ തലയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഉടൻ തന്നെ സിനിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

English Summary : housewife died after slipping and falling on the terrace

-Advertisements-