Monday, May 20, 2024
-Advertisements-
KERALA NEWSഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിൽ നടന്ന് വരികയാണ് ; ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി യുവാവ്...

ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിൽ നടന്ന് വരികയാണ് ; ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

chanakya news
-Advertisements-

പത്തനംതിട്ട : വലഞ്ചുഴിയിൽ ഭാര്യ നോക്കി നിൽക്കെ യുവാവ് തീ കൊളുത്തി ജീവനൊടുക്കി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷീം (39) ആണ് മരിച്ചത്. പത്തനംതിട്ട വലഞ്ചുഴിയില്‍ ഞായറാഴ്ച രാത്രി രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഹാഷീമും ഭാര്യയും ഏറെ നാളായി പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഇരുവരും കോടതിയെ സമീപിക്കുകയും കോടതിയിൽ വിവാഹമോചന കേസ് നടന്ന് വരികയുമാണ്.

ഇതിനിടയിലാണ് ഹാഷീം ഭാര്യയുടെ വീട്ട് മുറ്റത്ത് വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഹാഷീം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : husband commits suicide in front of wife house in pathanamthitta

-Advertisements-