Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsകുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

chanakya news
-Advertisements-

ആലപ്പുഴ : കായംകുളത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തികൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി സ്വദേശി രശ്മിയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ബിജു ജീവനൊടുക്കുകയായിരുന്നു. രശ്മിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ രശ്മിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രശ്മിയെ കുത്തിയതിന് പിന്നാലെ ഓടി രക്ഷപെട്ട ബിജു ചേരാവള്ളി കോലെടുത്ത് ലെവൽ ക്രോസിന് സമീപം ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കായംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

English Summary : husband ends life by jumping in front of the train after stabbing his wife to death in kayamkulam

-Advertisements-