Friday, May 3, 2024
-Advertisements-
INTERNATIONAL NEWSസുഹൃത്തിനൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത് ; ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

സുഹൃത്തിനൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത് ; ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു

chanakya news
-Advertisements-

ലണ്ടൻ : ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിനി തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ബ്രസീൽ പൗരനായ യുവാവാണ് തേജ്വസിനിയെ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.

ലണ്ടനിലെ വെംബ്ലിയയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന തേജ്വസിയെ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ തേജ്വസിയുടെ സുഹൃത്തിനും പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

English Summary : indian student was stabbed to death in london

-Advertisements-