Friday, May 3, 2024
-Advertisements-
INTERNATIONAL NEWSജോലി ചെയ്യുന്നതിനിടെ കഠിനമായ പല്ലുവേദന അനുഭവപെടുകയായിരുന്നു ; പല്ല് വേദനയ്ക്ക് ചികിത്സതേടിയ മലയാളി യുവതി യുകെയിൽ...

ജോലി ചെയ്യുന്നതിനിടെ കഠിനമായ പല്ലുവേദന അനുഭവപെടുകയായിരുന്നു ; പല്ല് വേദനയ്ക്ക് ചികിത്സതേടിയ മലയാളി യുവതി യുകെയിൽ മരണപെട്ടു

chanakya news
-Advertisements-

ലണ്ടൻ : പല്ലുവേദനയ്ക്ക് ചികിത്സ തേടിയ യുവതി യുകെയിൽ കുഴഞ്ഞ് വീണ് മരിച്ചു. യുകെ മലയാളി മെറീന ജോസഫ് (46) ആണ് മരിച്ചത്. ജോലിസ്ഥലത്ത് വെച്ച് കഠിനമായ പാലിവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെറീന വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയ്ക്കിടെ മെറീന കുഴഞ്ഞ് വീണതിനെ തുടർന്ന് പ്രസ്റ്റൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ചികിത്സയിലിരിക്കെ ഒന്നിലധീകം തവണ ഹൃദയാഘാതമുണ്ടാവുകയും വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഞായറാഴ്ച സർജറിക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ മെറീനയുടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീന എട്ട് വർഷം മുൻപാണ് യുകെയിൽ എത്തുന്നത്. പതിനെട്ടും,പതിനഞ്ചും പ്രായമുള്ള രണ്ട് പെൺകുട്ടികളാണ് മെറീനയ്ക്കുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി മലയാളി കമ്യൂണിറ്റി ഭാരവാഹികൾ അറിയിച്ചു.

English Summary : malayali women collapsed and diedin uk

-Advertisements-