Friday, May 17, 2024
-Advertisements-
KERALA NEWSയുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

തൃശൂർ : കല്ലുംപുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കല്ലുംപുറം പുത്തൻപീടിക സ്വദേശി സൈനുൽ ആബിദിനെതിരെയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 25 നാണ് സൈനുൽ ആബിദിന്റെ ഭാര്യ സബീന (25) നെ വീട്ടിലെ അടുക്കളയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

മകൾ സബീനയെ ഭർത്താവും വീട്ടുകാരും ചേർന്ന് ഗാർഹിക പീഡനത്തിന് ഇരയാക്കിയതായി സബീനയുടെ പിതാവ് പറയുന്നു. എട്ട് വർഷം മുൻപാണ് സബീനയും ആബിദും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് സ്ത്രീധനമായി നാൽപ്പത് പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. തുടർന്ന് ആറ് പവൻ കൂടി നൽകിയിരുന്നു. ഇതിനിടെ കാർ വാങ്ങാൻ പത്ത് ലക്ഷം ആവിശ്യപെട്ടാണ് സബീനയെ ആബിദ് പീഡിപ്പിച്ചിരുന്നത്.

കഴിഞ്ഞ ഏഴ് വർഷമായി മകൾ കടുത്ത പീഡനം നേരിട്ടിരുന്നതായും ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതോടെ മഹല്ല് കമ്മിറ്റി ഇടപെട്ട് പ്രശ്നങ്ങൾ തീർക്കുകയും വീണ്ടും ആബിദിനൊപ്പം മകൾ താമസിക്കുകയായിരുന്നെന്നും പിതാവ് പറയുന്നു. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് മകളെ അവന്റെ കൂടെ വിട്ടതെന്നും പിതാവ് പറഞ്ഞു. സബീനയുടെ മുറിയിൽ നിന്നും പോലീസ് കണ്ടെത്തിയ ഡയറിയിൽ നടന്ന സംഭവങ്ങൾ എല്ലാം എഴുതിയിട്ടുള്ളതായാണ് വിവരം. കൂടാതെ ആബിദ് സബീനയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുൻപ് സബീന മാതാവിനെ ഫോണിൽ വിളിച്ച് ആബിദ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴുത്തിൽ കുരുക്കിട്ട് സെൽഫി എടുത്ത് മാതാവിന് അയച്ചു. ഇത് കണ്ടതോടെ മാതാവ് ഉടൻ തന്നെ കല്ലുംപുറത്തെ വീട്ടിൽ എത്തിയെങ്കിലും സബീനയുടെ ജീവൻ രക്ഷിക്കാനായില്ല.

English Summary : kallumpuram sabeena death case

-Advertisements-