Sunday, April 28, 2024
-Advertisements-
KERALA NEWSKasaragod Newsബന്ധത്തിൽ നിന്നും പിന്മാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി, കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

ബന്ധത്തിൽ നിന്നും പിന്മാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി, കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

chanakya news
-Advertisements-

കാസർകോട് : ബദിയടുക്കയിൽ യുവാവിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. യുവാവുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

സംഭവത്തിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാൽ സ്വദേശി അൻവറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്ക സ്വദേശിയായ പെൺകുട്ടിയും അൻവറും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഇവരുടെ അടുപ്പം കുടുംബം അറിയുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ അൻവർ വഴിയിൽ തടഞ്ഞ് നിർത്തി ബന്ധത്തിൽ നിന്നും പിന്മാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

English Summary : girl committed suicide due to threat from youth at kasargod

-Advertisements-