Friday, May 3, 2024
-Advertisements-
KERALA NEWSനിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

chanakya news
-Advertisements-

തൃശൂർ : നിയന്ത്രണംവിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചേലക്കര വെങ്ങാനെല്ലൂർ സ്വദേശി അബു താഹിർ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി അസീസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളവിൽവെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിയന്ത്രണംവിട്ട ബൈക്ക് ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബു താഹിർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപെട്ടു.

റോഡിന് വശങ്ങളിലായി സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് അപകട സാധ്യത വളരെ കൂടുതലാണെന്നും നാട്ടുകാർ പറയുന്നു.

English Summary : bike accident thrissur

-Advertisements-