Friday, May 3, 2024
-Advertisements-
INTERNATIONAL NEWSGulf Newsഅബുദാബിയിൽ സുഡാൻ പൗരന്മാർ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളി താഴെയിട്ട മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ സുഡാൻ പൗരന്മാർ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളി താഴെയിട്ട മലയാളി യുവാവ് മരിച്ചു

chanakya news
-Advertisements-

കാസർഗോഡ് : സുഡാൻ പൗരന്മാരുമായുള്ള തർക്കത്തിനിടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശി ഉദീഷ് (34) ആണ് മരിച്ചത്. സംഭവത്തിൽ അബുദാബി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദീഷ്. താമസ സ്ഥലത്ത്‌വെച്ച് സുഡാൻ പൗരന്മാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഉദീഷിനെ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളി താഴെയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : kanhangad native found dead in abu dhabi

-Advertisements-