Friday, May 17, 2024
-Advertisements-
KERALA NEWSസിയയുടെ ബാഗിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത് ; അങ്കമാലിയിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും സുഹൃത്തും...

സിയയുടെ ബാഗിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത് ; അങ്കമാലിയിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : അങ്കമാലിയിൽ അമ്പത് ഗ്രാം മയക്ക് മരുന്നുമായി യുവതിയേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്താഴം സ്വദേശി സിയ (32), നോർത്ത് പറവൂർ സ്വദേശി സജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി പോലീസും ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.

ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് ഇവർ ലഹരിമരുന്ന് കടത്തിയത്. ബാഗിൽ പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു ഗ്രാമിന് നാലായിരം രൂപ നൽകിയാണ് ബെംഗളൂരുവിലെ മഡിവാളയിൽ നിന്നും ലഹരി മരുന്ന് വാങ്ങിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.

നാലായിരം രൂപയ്ക്ക് വാങ്ങിയ ലഹരിമരുന്ന് നാലിരട്ടി രൂപയ്ക്കാണ് ഇടപ്പള്ളി-കാക്കനാട് മേഖലകളിൽ വിൽപ്പന നടത്തുന്നതെന്നും പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നു. നേരത്തെ നിരവധി തവണ ടൂറിസ്റ്റ് ബസ് വഴി ഇവർ ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചതായാണ് വിവരം. സജിത്ത് നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായിരുന്നു.

English Summary : woman among 2 held with chemical drugs in angamaly

-Advertisements-