Thursday, May 2, 2024
-Advertisements-
NATIONAL NEWSKarnataka Newsബാങ്ക് ഉദ്യോഗസ്ഥയായ അമൃത ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ; കുടകിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ...

ബാങ്ക് ഉദ്യോഗസ്ഥയായ അമൃത ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ; കുടകിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കർണാടക : വിരാജ്പേട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. തൃശൂർ സ്വദേശിനി അമൃത (24) ആണ് മരിച്ചത്. വിരാജ്പേട്ട-അമ്മത്തി റോഡിലാണ് അപകടമുണ്ടായത്. അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥയാണ് മരിച്ച അമൃത.

ജോലി കഴിഞ്ഞ് വിരാജ്പേട്ടയിലെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അമൃത ഓടിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണയ്ക്ക് ഗരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം അമൃതയുടെ ബൈക്കിലിടിച്ച ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു. അമൃതയുടെ മൃതദേഹം തൃശൂരിലെത്തിച്ചു.

English Summary : malayalee bank employee dies in bike collision

-Advertisements-