Friday, May 10, 2024
-Advertisements-
NATIONAL NEWSKarnataka Newsമുസ്ലിം യുവാവുമായി അടുപ്പം, സഹോദരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ

മുസ്ലിം യുവാവുമായി അടുപ്പം, സഹോദരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ

chanakya news
-Advertisements-

മൈസൂർ : ഹുൻസൂറിൽ ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിനെ തുടർന്ന് സഹോദരിയെ സഹോദരൻ തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി. മകളെ രക്ഷിക്കുന്നതിനായി തടാകത്തിലേക്ക് ചാടിയ അമ്മയും മുങ്ങി മരിച്ചു. ഹിരിക്യതനഹള്ളി സ്വദശികളായ ധനുശ്രീ (19), മാതാവ് അനിത എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ധനുശ്രീയുടെ സഹോദരൻ നിധിനെ പോലീസ് അറസ്റ്റ് ചെയ്തു.

ധനുശ്രീ ഒരു മുസ്ലിം യുവാവുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ നിധിൻ നിരവധി തവണ ധനുശ്രീയോട് ആവിശ്യപെട്ടിരുന്നു. എന്നാൽ ധനുശ്രീ അതിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ധനുശ്രീയും, നിധിനും എന്നും വീട്ടിൽ വഴക്കിട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നിധിൻ ബന്ധു വീട്ടിൽ പോകാമെന്ന് പറഞ്ഞ് അമ്മയേയും, സഹോദരിയേയും ബൈക്കിൽ കയറ്റി കൊണ്ട് പോയി. പോകുന്ന വഴിയിൽ മാരൂർ കായലിന് സമീപം ബൈക്ക് നിർത്തി സഹോദരിയെ വലിച്ചിഴച്ച് കൊണ്ട് പോയി തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനിടെ മകളെ രക്ഷിക്കാനായി അമ്മയും തടാകത്തിലേക്ക് ചാടി. എന്നാൽ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു.

English Summary : love affair with muslim boy brother kills sister mother in mysuru

-Advertisements-