Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsആളുകളിൽ നിന്ന് പണം വാങ്ങി നഗ്നവീഡിയോകോൾ ചെയ്യാൻ നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ മർദ്ദനം ; നീലേശ്വരത്ത് ഭർത്താവിനെതിരെ...

ആളുകളിൽ നിന്ന് പണം വാങ്ങി നഗ്നവീഡിയോകോൾ ചെയ്യാൻ നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ മർദ്ദനം ; നീലേശ്വരത്ത് ഭർത്താവിനെതിരെ ഇരുപതുകാരി പോലീസിൽ പരാതി നൽകി

chanakya news
-Advertisements-

കോട്ടയം : ആളുകളിൽ നിന്നും പണം വാങ്ങി നഗ്ന വീഡിയോകോൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മർദ്ധിക്കുകയും ചെയ്തതായി ഭാര്യയുടെ പരാതി. ഇരുപതുകാരിയായ യുവതിയാണ് പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു.

നഗ്നവീഡിയോകോൾ ചെയ്യുന്നതിനായി ആളുകളിൽ നിന്നും പണം വാങ്ങുകയും നഗ്നവീഡിയോകോൾ ചെയ്യാൻ യുവതിയെ നിർബന്ധിക്കുകയുമായിരുന്നു. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ധിച്ചെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അശ്ലീല ആപുകൾ വഴിയും വാട്സാപ്പ് വഴിയുമാണ് നഗ്നവീഡിയോകോൾ ചെയ്യാൻ ഭർത്താവ് നിർബന്ധിച്ചിരുന്നെയതെന്നും യുവതി പറയുന്നു.

സംഭവത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : malayali girl video chat case against husband

-Advertisements-