Saturday, May 4, 2024
-Advertisements-
NATIONAL NEWSBengaluru Newsമലയാളി യുവാവിനേയും നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഇരുപതുകാരിയേയും ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനേയും നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഇരുപതുകാരിയേയും ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ബെംഗളൂരു : മലയാളി യുവാവിനേയും നഴ്‌സിംഗ് വിദ്യാർത്ഥിനിയേയും അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയും സ്വകാര്യ നഴ്‌സിംഗ് റിക്രൂട്മെന്റ് ഏജൻസി ഉടമയുമായ അബിൽ എബ്രഹാം (29), ബംഗാൾ സ്വദേശിനിയും രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ സൗമിനി ദാസ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീ കൊളുത്തി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

ഗുരുതരമായി പൊള്ളലേറ്റ അബിൽ എബ്രഹാമിനേയും സൗമിനി ദാസിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൊത്തന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹിതനായ അബിൽ എബ്രഹാം മാസങ്ങൾക്ക് മുൻപാണ് സൗമിനി ദാസിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും പതിവായി സൗമിനി ദാസിന്റെ കാണാനായി അബിൽ അപ്പാർട്മെന്റിൽ എത്തിയിരുന്നതായുമാണ് വിവരം. പശ്ചിമ ഭംഗാൾ സ്വദേശിനിയായ സൗമിനി ദാസും നേരത്തെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ഭർത്താവിനോട് പിണങ്ങി കഴിയുകയായിരുന്നു.

സൗമിനി ദാസും അബിലും തമ്മിലുള്ള അവിഹിത ബന്ധം സൗമിനി ദാസിന്റെ ഭർത്താവ് അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരുടെയും മൊബൈൽ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

English Summary : malayali man and nursing student found dead bengaluru

-Advertisements-