Saturday, April 27, 2024
-Advertisements-
KERALA NEWSസുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയതായിരുന്നു ; പോണ്ടിച്ചേരിയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയതായിരുന്നു ; പോണ്ടിച്ചേരിയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു

chanakya news
-Advertisements-

തൃശൂർ : നഴ്‌സിംഗ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശികളായ ജയദാസ്-ലത ദമ്പതികളുടെ മകൾ ജയലക്ഷ്മി (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയതായിരുന്നു ജയലക്ഷ്മി.

പോണ്ടിച്ചേരി ജിപ്മെർ കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു ജയലക്ഷ്മി. കടലിൽ ഇറങ്ങിയ ജയലക്ഷ്മി മുങ്ങി പോകുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

English Summary : bsc nursing student from aratupuzha drowns in pondicherry

-Advertisements-