Saturday, May 4, 2024
-Advertisements-
KERALA NEWSഡ്യുട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കാൻ പോയതായിരുന്നു മനേഷ് ; മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ...

ഡ്യുട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കാൻ പോയതായിരുന്നു മനേഷ് ; മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ കാണാതായി

chanakya news
-Advertisements-

മലപ്പുറം : കപ്പൽ യാത്രയ്ക്കിടെ മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവദാസ് (45) നെയാണ് കാണാതായത്. അബുദാബിയിൽ നിന്നും മലേഷ്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാണാതായെന്നാണ് കപ്പൽ അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

ലൈബീരിയൻ എണ്ണക്കപ്പലായ എംടി പാറ്റ്മോസിന്റെ സെക്കൻഡ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു മനേഷ്. മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ച മനേഷിനെ കാണാതാവുകയായിരുന്നു. പുലർച്ചെ നാലുമണിയോടെ ജോലി കഴിഞ്ഞ മനേഷ് വിശ്രമിക്കാനായി മുറിയിൽ പോയതായിരുന്നു. പിന്നീട് മനേഷിനെ കണ്ടില്ല എന്നാണ് കപ്പൽ അധികൃതർ പറയുന്നത്.

മനേഷിനെ കാണാതായതോടെ കപ്പൽ നടുക്കടലിൽ നങ്കൂരമിട്ട് തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തിൽ മനേഷിന്റെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിലെ കോസ്റ്റ് ഗാർഡിനും പരാതി നൽകിയിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് അവധിക്ക് നാട്ടിലെത്തിയ മനേഷ് ആഗസ്റ്റ് മാസത്തിലാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.

English Summary : malayali merchantnavy officer missing

-Advertisements-