Saturday, May 4, 2024
-Advertisements-
KERALA NEWSമകളുടെ പിന്നാലെ നടന്ന് ശല്ല്യം ചെയ്യുന്നത് ചോദ്യം ചെയ്തു ; രാത്രി പിതാവിനെ മുറിയിലേക്ക് ജനൽ...

മകളുടെ പിന്നാലെ നടന്ന് ശല്ല്യം ചെയ്യുന്നത് ചോദ്യം ചെയ്തു ; രാത്രി പിതാവിനെ മുറിയിലേക്ക് ജനൽ വഴി പാമ്പിനെ ഇട്ട് കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : മകളുടെ പിന്നാലെ നടന്ന് ശല്ല്യം ചെയ്യുന്നതിനെ എതിർത്ത പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കോടന്നൂർ സ്വദേശി കിച്ചു (30) ആണ് അറസ്റ്റിലായത്. അമ്പലത്തിൻകാല സ്വദേശിയായ രാജേന്ദ്രന്റെ വീടിനുള്ളിലേക്ക് പാമ്പിനെ ഇട്ടാണ് പ്രതി കൊലപാതക ശ്രമം നടത്തിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ പുറകെ നടന്ന് നിരന്തരം ശല്ല്യം ചെയ്തിരുന്ന പ്രതിയെ രാജേന്ദ്രൻ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രാജേന്ദ്രന്റെ വീട്ടിലെത്തി പാമ്പിനെ ജനലിലൂടെ അകത്തേക്ക് ഇടുകയായിരുന്നു.

അതേസമയം വീടിന് സമീപത്ത് ആരോ എത്തിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പാമ്പിനെ കാണുന്നത്. ഇതിനിടയിൽ ബൈക്കിൽ കയറി പ്രതി രക്ഷപെട്ടെങ്കിലും ബൈക്കിന്റെ നമ്പർ വീട്ടുകാർ കുറിച്ച് വെയ്ക്കുകയായിരുന്നു . തുടർന്ന് ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.

English Summary : man arrested for attempting to kill a man with a snake

-Advertisements-