Thursday, May 9, 2024
-Advertisements-
KERALA NEWSപീ ഡിപ്പിച്ചത് ഇരട്ട സഹോദരന്മാരിൽ ഒരാളായതിനാൽ പൊലീസിന് പ്രതിയെ തിരിച്ചറിയാനായില്ല ; പെൺകുട്ടിയെ പീ ഡിപ്പിച്ച...

പീ ഡിപ്പിച്ചത് ഇരട്ട സഹോദരന്മാരിൽ ഒരാളായതിനാൽ പൊലീസിന് പ്രതിയെ തിരിച്ചറിയാനായില്ല ; പെൺകുട്ടിയെ പീ ഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ, പ്രതിയെ തിരിച്ചറിഞ്ഞത് ഇ രയായ പെൺകുട്ടി

chanakya news
-Advertisements-

തിരുവനന്തപുരം : പതിനേഴുകാരിയെ പീ ഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ടല കണ്ണംകോട് സ്വദേശി ആസിഫ് (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽികിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

പ്രതി ഇരട്ട സഹോദരന്മാരിൽ ഒരാളായതിനാൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് ഇരട്ട സഹോദരന്മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും പെൺകുട്ടി പീഡിപ്പിച്ച യുവാവിനെ തിരിച്ചറിയുകയുമായിരുന്നു.

ഇരട്ടകളായതിനാൽ യഥാർത്ഥ പ്രതി ആരാണെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

English Summary : A young man who molested a 17-year-old girl was arrested

-Advertisements-