Friday, May 3, 2024
-Advertisements-
KERALA NEWSമകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയ പ്രവാസി വിവാഹത്തലേന്ന് കുഴഞ്ഞ് വീണ് മരിച്ചു

മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയ പ്രവാസി വിവാഹത്തലേന്ന് കുഴഞ്ഞ് വീണ് മരിച്ചു

chanakya news
-Advertisements-

മലപ്പുറം : മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയ പ്രവാസി വിവാഹത്തലേന്ന് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശി രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണൻ പതിനഞ്ച് ദിവസം മുൻപാണ് നാട്ടിലെത്തിയത്.

മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാധാകൃഷ്ണൻ നാട്ടിലെത്തിയത്. വിവാഹത്തലേന്ന് രാത്രി ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞ് വീണ രാധാകൃഷ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകൾ റീതു കൃഷ്ണയുടെ വിവാഹം ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് അടുത്ത മാസം ഏഴാം തീയ്യതി മാലിദ്വീപിലേക്ക് തിരിച്ച് പോകാനിരിക്കുകയായിരുന്നു രാധാകൃഷ്ണൻ.

English Summary : man died on the evening of daughters wedding

-Advertisements-