Wednesday, December 11, 2024
-Advertisements-
KERALA NEWSവിവാഹിതയായ മായ ഭർത്താവിന്റെ മ-രണ ശേഷം ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലാവുകയായിരുന്നു ; യുവതിയെ ദുരൂഹ സാഹചര്യത്തിൽ...

വിവാഹിതയായ മായ ഭർത്താവിന്റെ മ-രണ ശേഷം ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലാവുകയായിരുന്നു ; യുവതിയെ ദുരൂഹ സാഹചര്യത്തിൽ മ-രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

chanakya news

തിരുവനന്തപുരം : കാട്ടാക്കടയിൽ സുഹൃത്തിനൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിക്കൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) വാടക വീട്ടിലെ നിത്യ സന്ദർശകനായിരുന്നു മറ്റൊരാളെയും പോലീസ് തിരയുകയാണ്.

പേരൂർക്കട സ്വദേശിനി മായ മുരളി (39) നെയാണ് വാടക വീടിന് സമീപത്തുള്ള റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മായയുടെ ബന്ധുക്കൾ ദുരൂഹതയാരോപിച്ച് രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരിൽ ചിലരാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് താക്കോൽ കൂട്ടവും ബീഡിയും പോലീസ് കണ്ടെത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. മൂക്കിനും കണ്ണിനും ക്ഷതമേറ്റിരുന്നു. ഈ വർഷം ജനുവരിയിലാണ് ഓട്ടോ ഡ്രൈവറായ രഞ്ജിത്തും മായയും വാടക വീട്ടിൽ താമസിക്കാനെത്തിയത്. വിവാഹിതയായ മായയുടെ ഭർത്താവ് എട്ട് വർഷം മുൻപ് മരിച്ചിരുന്നു. പിന്നീട് മകളോടപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ഓട്ടോ ഡ്രൈവറായ രഞ്ജിത്തുമായി അടുപ്പത്തിലാവുകയും മകളെ ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു.

ഒട്ടിസം ബാധിതയായ മകളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ മായ കുട്ടിയെ കാണാനെത്തിയിരുന്നു. ഇതറിഞ്ഞ രഞ്ജിത്ത് മകളുടെ മുന്നിൽ വെച്ച് തന്നെ മായയെ മർദിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും മർദിച്ചിട്ടില്ലെന്ന് മായ പോലീസിനോട് പറയുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

രഞ്ജിത്ത് മായയെ കൊലപ്പെടുത്തിയതാകാമെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം രഞ്ജിത്ത് ഒളിവിലാണ്. അതേസമയം വാടക വീട്ടിലെ നിത്യ സന്ദർശകനായ ആളെയും പോലീസ് അന്വേഷിച്ച് വരികയാണ്.

English Summary : maya murali murder case