Saturday, May 4, 2024
-Advertisements-
ENTERTAINMENTഅയ്യപ്പൻ വലിയ ശക്തിയാണ്, എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പനാണ് ; എംജി ശ്രീകുമാർ പറയുന്നു

അയ്യപ്പൻ വലിയ ശക്തിയാണ്, എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പനാണ് ; എംജി ശ്രീകുമാർ പറയുന്നു

chanakya news
-Advertisements-

മലയാളികളുടെ ഇഷ്ട ഗായകരിൽ ഒരാളാണ് എംജി ശ്രീകുമാർ. എത്ര കേട്ടാലും മതിവരാത്ത നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് എംജി ശ്രീകുമാർ മലയാളികൾക്കായി ആലപിച്ചിട്ടുള്ളത്. ഇപ്പോഴും പിന്നണിഗാന രംഗത്ത് സജീവമായിട്ടുള്ള എംജി ശ്രീകുമാർ നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പമ്പ,പുണ്യമല തുടങ്ങിയ ഭക്തിഗാന കാസറ്റുകളിലെ പാട്ടുകൾ ഇന്നും മലയാളികൾ കേൾക്കാൻ കൊതിക്കുന്നവയാണ്.

മണ്ഡല മാസത്തിന് മുൻപ് ഭക്തി ഗാനങ്ങളുമായി എംജി ശ്രീകുമാർ എത്തിയിരുന്നു. എംജി യുടെ പാട്ടുകൾക്കായി അയ്യപ്പ ഭക്തർ ഉൾപ്പടെയുള്ള മലയാളികൾ കാത്തിരിക്കുമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പനാണെന്ന് തുറന്ന് പറയുകയാണ് എംജി ശ്രീകുമാർ. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം എംജി ശ്രീകുമാർ വ്യക്തമാക്കിയത്.

അയ്യപ്പൻറെ എത്ര പാട്ടുകൾ പാടിയിട്ടുണ്ടെന്ന് ഓർമ്മയില്ല. ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പാടിയത്. 1987 മുതൽ 2018 വരെ ഇറക്കിയ എല്ലാ അയ്യപ്പ ഭക്തിഗാന ആൽബങ്ങളിൽ താൻ പാടി. ജാതിയോ,മതമോ ഒന്നുമില്ലാതെ ആശബരിമലയിൽ ആർക്കും വരാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പൻ. മലകയറ്റം കഠിനമാണെങ്കിലും മലയിറങ്ങുമ്പോൾ ഒരു ആത്മസംതൃപ്തി ലഭിക്കുമെന്നും എംജി ശ്രീകുമാർ പറയുന്നു.

ഇരുപത്തി രണ്ട് വർഷം മുടങ്ങാതെ മാലയിട്ട് മല ചവിട്ടിയ ആളാണ് ഞാൻ. ഒരിക്കൽ മലയിറങ്ങുന്ന സമയത്ത് 80 വയസ് പ്രായമുള്ള ഒരു മനുഷ്യനെ കണ്ടു. ഒരു തോർത്ത് മുണ്ടായിരുന്നു അയാളുടെ വേഷം. തോർത്ത് കഴുത്തിൽ ചുറ്റി ഇരുമുടികെട്ട് തോളിൽൽ വെച്ച് മല ഇറങ്ങുകയാണ്. എന്നാൽ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ തളർന്ന അയാളെ കണ്ട് അവിടെ ഉപേക്ഷിച്ച് പോകാൻ തോന്നിയില്ല. അയാളുടെ ഭാഷ ഞങ്ങൾക്ക് മനസിലായില്ല ഞങ്ങളുടെ ഭാഷ അയാൾക്കും മനസിലായില്ല.

കൂടെയുള്ളവരോട് ഞാൻ പറഞ്ഞു നമുക്ക് പുള്ളിയെ കഴിയുന്ന അത്രയും താഴെ എത്തിക്കാം. അങ്ങനെ ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പ വരെ എത്തിച്ചു. ഒരിടത്ത് അയാളെ ഇരുത്തിയ ശേഷം ഞങ്ങൾ ചായ കുടിക്കാൻ പോയി. എന്നാൽ തിരിച്ചെത്തിയപ്പോൾ അയാളെ കണ്ടില്ല. അവിടെയെല്ലാം നോക്കിയെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താനായില്ല. സത്യം പറഞ്ഞാൽ അയ്യപ്പൻ പരീക്ഷിച്ചത് പോലെയാണ് തനിക്ക് തോന്നിയത്.

ഈ സംഭവം കഴിഞ്ഞതിന്റെ തൊട്ടടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. ഈ സംഭവവുമായി ബന്ധമുണ്ടായിരിക്കില്ല പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നാൽ വലിയൊരു ശക്തിയാണ് അൾട്ടിമേറ്റ് പവർ എന്ന് പറയുന്നതുപോലെ. എംജി ശ്രീകുമാർ പറയുന്നു.

English Summary : mg sreekumar about ayyappa

-Advertisements-