Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ ആയിരം കർഷകർ ആത്മ,ഹത്യ ചെയ്തിരുന്നു ; കുട്ടനാട്ടിൽ കർഷകൻ ആത്മഹ,ത്യ ചെയ്യാൻ...

ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ ആയിരം കർഷകർ ആത്മ,ഹത്യ ചെയ്തിരുന്നു ; കുട്ടനാട്ടിൽ കർഷകൻ ആത്മഹ,ത്യ ചെയ്യാൻ കാരണം കേന്ദ്രസർക്കാർ

chanakya news
-Advertisements-

തിരുവനന്തപുരം : കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ കാരണം കേന്ദ്ര സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന് ലഭിക്കേണ്ട 57000 കോടി രൂപ നൽകാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ആനുകൂല്യങ്ങൾ മുടങ്ങാൻ കാരണമായതെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നിലപാട് കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തിൽ ആത്മഹത്യ കുറഞ്ഞ് നിൽക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ ആയിരത്തോളം പേർ ആത്മഹത്യ ചെയ്തിരുന്നതായും എംവി ഗോവിന്ദൻ പറഞ്ഞു.

കർഷക ആത്മഹത്യയെ തുടർന്ന് എൽഡിഎഫ് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെ വിമർശിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തിയത്. ഇപ്പോൾ ആത്മഹത്യ ചെയ്തത് ബിജെപി നേതാവാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

English Summary : mv govindan about farmer suicide kuttanad

-Advertisements-