Friday, May 3, 2024
-Advertisements-
KERALA NEWSഏലത്തൂരിൽ ട്രെയിനിന് തീ വെച്ച സംഭവം ജി ഹാദ് ; ഓൺലൈൻ വഴി തീ വ്രാവാ...

ഏലത്തൂരിൽ ട്രെയിനിന് തീ വെച്ച സംഭവം ജി ഹാദ് ; ഓൺലൈൻ വഴി തീ വ്രാവാ ദത്തിലേക്ക് ആകൃഷ്ടനായ പ്രതി ഷാറൂഖ് സെയ്ഫി സ്വയം പ്രഖ്യാപിത തീ വ്രാ വാദിയാണെന്നും എൻഐഎ കുറ്റപത്രം

chanakya news
-Advertisements-

കോഴിക്കോട് : ഏലത്തൂരിൽ ട്രെയിനിന് തീവെച്ച സംഭവം ജിഹാദ് ആണെന്ന് എൻഐഎ. തിരിച്ചറിയാതെ ഇരിക്കാനാണ് പ്രതി ഷാരൂഖ് സെയ്ഫി കേരളം തിരഞ്ഞെടുത്തതെന്നും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

സമൂഹ മാധ്യമങ്ങളിലെ കൂട്ടായ്മയിൽ ആവേശഭരിതനായി ഷാരൂഖ് നടത്തിയ ജിഹാദി പ്രവർത്തനമാണ് എലത്തൂർ ട്രെയിൻ തീവെയ്‌പ്പെന്നും എൻഐഎ പറയുന്നു. ഓൺലൈൻ വഴിയാണ് ഷാരൂഖ് ഭീകരവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്. ഇയാൾ സ്വയം പ്രഖ്യാപിത തീവ്രവാദിയാണെന്നും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

2023 ഏപ്രിൽ രണ്ടാം തീയ്യതിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ ഒരു കുഞ്ഞടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ആദ്യം റയിൽവേ പോലീസ് അന്വേഷിച്ച കേസ് പിന്നീട്‌ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

English Summary : NIA calls Elathur train fire arson as jihad

-Advertisements-