Sunday, April 28, 2024
-Advertisements-
KERALA NEWSKottayam Newsഒഡീഷയിലെ സഹോദരിയെ കണ്ട് തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു ; ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച...

ഒഡീഷയിലെ സഹോദരിയെ കണ്ട് തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു ; ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോട്ടയം : ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ സുരജ തിരികെ നാട്ടിലേക്ക് വരികയായിരുന്നു. ട്രെയിൻ ജോലാർപേട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു.

English Summary : lady found dead inside train

-Advertisements-