Thursday, May 2, 2024
-Advertisements-
KERALA NEWSവാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്ത് വെയ്ക്കുകയായിരുന്നു ; മലപ്പുറം ജില്ലാ ആശുപത്രിയിലെ ഭൂഗർഭ നിലയിലേക്ക് വീണ്...

വാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്ത് വെയ്ക്കുകയായിരുന്നു ; മലപ്പുറം ജില്ലാ ആശുപത്രിയിലെ ഭൂഗർഭ നിലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ നഴ്‌സ് മരിച്ചു

chanakya news
-Advertisements-

മലപ്പുറം : ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ നഴ്‌സ് മരിച്ചു. ചാലക്കുടി വെട്ടുകടവ് സ്വദേശി ആന്റോയുടെ ഭാര്യ ടിജെ മിനി (48) ആണ് മരിച്ചത്. പുതിയ ഓങ്കോളജി ബ്ലോക്കിനായി നിർമ്മിച്ച കെട്ടിടത്തിൽ നഴ്‌സിംഗ് സൂപ്രണ്ട്,സ്റ്റാഫ് നഴ്‌സ് എന്നിവർക്കൊപ്പം പരിശോധനയ്ക്ക് എത്തിയതായിരുന്നു മിനി.

ഗ്രൗണ്ട് ഫ്ലോറിലെ പരിശോധനയ്ക്കിടെ ഭൂഗർഭ നിലയിലേക്കുള്ള പടികൾ ഇല്ലാത്ത ഭാഗത്തെ വാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്ത് വെയ്ക്കുകയായിരുന്നു. എട്ടടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശിപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി രാത്രി രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. രണ്ട് വർഷത്തോളമായി ജില്ലാ ആശുപത്രിയിൽ ഹെഡ് നഴ്‌സായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

English Summary : nurse died after falling from hospital building at malappuram

-Advertisements-