Saturday, May 4, 2024
-Advertisements-
KERALA NEWSKasaragod Newsകാറിന്റെ പിൻ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു ; കാസർഗോഡ് പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒരു വയസുകാരന്...

കാറിന്റെ പിൻ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു ; കാസർഗോഡ് പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒരു വയസുകാരന് ദാരുണാ,ന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : ഉപ്പളയിൽ പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒരു വയസുകാരന് ദാരുണാന്ത്യം. ഉപ്പള സ്വദേശികളായ നിസാർ-തസ്‌രീഫ ദമ്പതികളുടെ മകൻ മസ്തു ജിശാൻ (ഒന്ന്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്.

വീടിന്റെ കാർ പോർച്ചിൽ നിന്നും കാർ പുറകോട്ടെടുക്കുന്നതിനിടയിൽ കുട്ടി കാറിനടിയിൽ പെടുകയായിരുന്നു. നിസാറിന്റെ സഹോദരനാണ് വണ്ടി പുറകിലോട്ട് എടുത്തതാണെന്നാണ് വിവരം. കാറിന്റെ പിൻ ചക്രം കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധുവിന്റെ പരാതിയെ തുടർന്ന് തൗസിഖ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായ നരഹത്യ വകുപ്പ് പ്രകാരമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്.

English Summary : one year old boy died after being hit car

-Advertisements-