Saturday, May 4, 2024
-Advertisements-
KERALA NEWSKasaragod Newsഞാൻ സംസാരിച്ച് കഴിഞ്ഞില്ല, അയാൾക്ക് ചെവി കേൾക്കില്ലേ ; കുണ്ടംകുഴി സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ...

ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, അയാൾക്ക് ചെവി കേൾക്കില്ലേ ; കുണ്ടംകുഴി സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന വേദിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി ഇറങ്ങിപ്പോയി

chanakya news
-Advertisements-

കാസർഗോഡ് : കുണ്ടംകുഴിയിലെ ബേഡഡുക്ക സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന വേദിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം തീരുന്നതിന് മുൻപ് മൊമന്റോ നൽകാനുള്ള അനൗൺസ്‌മെന്റ് ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ഞാൻ സംസാരിച്ച് കഴിഞ്ഞില്ലെന്നും അയാൾക്ക് ചെവി കേൾക്കില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞ് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇതൊന്നും മര്യാദയല്ലെന്നും മുഖ്യമന്ത്രി ഷുഭിതനായി പറഞ്ഞു. ഇതിന് തൊട്ട് പിന്നാലെ മുഖ്യമന്ത്രി ഉദ്‌ഘാടന വേദിയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.

English Summary : pinarayi vijayan left the stage at kundamkuzhy sahakarana bank

-Advertisements-