Monday, May 20, 2024
-Advertisements-
KERALA NEWSKasaragod Newsപ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ബസ് കണ്ടക്ടറെ പോലീസ്...

പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കാസർഗോഡ് : ബേഡകത്ത് പ്ലസ്‌ടു വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. ബന്തടുക്ക സ്വദേശികളായ ബാബു-സുജാത ദമ്പതികളുടെ മകൾ സുരണ്യ (18) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബസ് കണ്ടക്ടറും ബേഡകം സ്വദേശിയുമായ കെ ഉമേഷ് കുമാർ (38) നെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഇരുപതാം തീയതി നാല് മണിയോടെയാണ് പ്ലസ് ടു വിദ്യർത്ഥിനിയായ സുരണ്യയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ ചുമരിനോട് ചേർന്ന അയയിൽ തൂങ്ങിയ സുരണ്യയുടെ മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം സുരണ്യയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ബസ് കണ്ടക്ടറായ ഉമേഷ് കുമാറാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സുരണ്യയുടെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഉമേഷ് കുമാറിനെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും മറ്റ് തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയയ്ക്കുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ സുരണ്യയും ഉമേഷ് കുമാറും ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നതായി കണ്ടെത്തി. മണിക്കൂറുകളോളം ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നതായും പോലീസ് കണ്ടെത്തി. മാതാവിന്റെ ഫോൺ പഠനത്തിന്റെ ആവശ്യത്തിനായി സുരണ്യ ഉപയോഗിച്ചിരുന്നു. ഇതിലേക്കാണ് ഉമേഷ് കുമാർ വിളിച്ചിരുന്നത്. എന്നാൽ ഫോണിലെ കോൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്തിരുന്നതായും പോലീസ് പറയുന്നു.

ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ഉമേഷ് കുമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. പടുപ്പ് സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. പിന്നീട് ഒരു കുട്ടിയുള്ള യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ഈ യുവതിക്കൊപ്പമാണ് ഇയാൾ ഇപ്പോൾ താമസിച്ച് വരുന്നത്.

English Summary : plus two student found lost life house in kasaragod

-Advertisements-