Tuesday, May 21, 2024
-Advertisements-
NATIONAL NEWSമണിപ്പൂരിൽ അമ്മമാരും പെൺമക്കളും അപമാനിക്കപെട്ടു, രാജ്യം നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം വീണ്ടെടുക്കും ; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ...

മണിപ്പൂരിൽ അമ്മമാരും പെൺമക്കളും അപമാനിക്കപെട്ടു, രാജ്യം നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം വീണ്ടെടുക്കും ; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ന്യുഡൽഹി : രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. 77 ആം സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മണിപ്പൂരിൽ നിരവധിപേർക്ക് ദുരിതം നേരിടേണ്ടി വന്നെന്നും. ഇപ്പോൾ മണിപ്പൂർ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പൂരിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി, അമ്മമാരും പെൺമക്കളും അപമാനിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരും, സംസ്ഥാന സർക്കാരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാജ്യം ഇന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം മുന്നേറുകയാണ് . വികസിത ഇന്ത്യയിൽ ലോകം പ്രതീക്ഷ അർപ്പിക്കുന്നെന്നും രാഷ്ട്രം നഷ്ടപെട്ട പ്രതാപം തീർച്ചയായും വീണ്ടെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞു.

English Summary : pm modi speech august 15 2023

-Advertisements-